ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്; 16കാരിക്ക് 55,000 രൂപ നഷ്ടമായി

മുംബൈ: ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ എണ്ണം കൂട്ടാമെന്ന് വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്. മുംബൈയിലെ 16കാരിയാണ് തട്ടിപ്പിനിരയായത്. ഏകദേശം 55,000 രൂപയാണ് തട്ടിപ്പുകാർ പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്ത്.

പെൺകുട്ടി എട്ട് തവണയാണ് തട്ടിപ്പുകാർക്ക് പണം കൈമാറിയത്. പെൺകുട്ടി അച്ഛന്റെ ഫോണിലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് 16കാരി നിരന്തരം റീലുകൾ കാണുമായിരുന്നു. ഇതിനിടെ സോണാലി സിങ് എന്ന അക്കൗണ്ടിൽ നിന്നും പെൺകുട്ടിക്കൊരു റിക്വസ്റ്റ് വന്നു. ഇത് പെൺകുട്ടി സ്വീകരിക്കുകയും ചെയ്തു.

പണം തരികയാണെങ്കിൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാമെന്ന് സോണാലി സിങ് വാഗ്ദാനം ചെയ്തു. 600 രൂപക്ക് 10,000 ഫോളോവേഴ്സിനെ വർധിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പണം നൽകിയിട്ടും ഫോളോവേഴ്സിന്റെ എണ്ണം വർധിക്കാതായതോടെ പെൺകുട്ടി അയച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തന്റെ അക്കൗണ്ടിന് പ്രശ്നമാണെന്നും അതിനാൽ പണം തിരിച്ചയക്കാൻ സാധിക്കുന്നില്ലെന്നും 50,000 രൂപ കൂടി നൽകിയാൽ മുഴുവൻ തുകയും മടക്കി നൽകാമെന്നും സോണാലി പെൺകുട്ടിക്ക് മറുപടി നൽകി.

തുടർന്ന് പിതാവിന്റെ അക്കൗണ്ടിൽ നിന്നും എട്ട് ​ട്രാൻസാക്ഷനുകളിലായി ആകെ 55,000 രൂപ പെൺകുട്ടി സോണാലിക്ക് കൈമാറി. എന്നാൽ, ആവശ്യപ്പെട്ട തുക കൈമാറിയിട്ടും ഒന്നും തിരികെ ലഭിച്ചില്ല. പിന്നീട് പെൺകുട്ടിയുടെ പിതാവ് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം നഷ്ടപ്പെട്ട വിവരം അറിയുകയും ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Tags:    
News Summary - In bid to raise Instagram followers, Mumbai schoolgirl loses ₹55k to cyberfraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.