ആന്ധ്രപ്രദേശ്​ പ്രളയത്തിൽ മരണം 49 ആയി

അമരാവതി: ആന്ധ്രപ്രദേശിലെ മിന്നൽ​ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്​ത കനത്ത മഴയിലാണ്​ സംസ്​ഥാനം പ്രളയക്കെടുതിയിലായത്​. പെണ്ണാർ നന്ദിയിൽ 140 വർഷത്തിനുശേഷം റെക്കോഡ്​ അളവിലാണ്​ വെള്ളം നിറഞ്ഞുകവിഞ്ഞത്​. 1882ലായിരുന്നു സമാനമായ രീതിയിൽ പ്രളയം ഇവിടെയുണ്ടായത്​.

നെല്ലൂർ, ചിറ്റൂർ, കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയം സാരമായി ബാധിച്ചത്​. തിങ്കളാഴ്ച രാത്രിയും മഴതുടർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

രക്ഷാ പ്രവർത്തനങ്ങൾ സർക്കാർ മേൽ നോട്ടത്തിൽ നടന്നുവരികയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഢ്ഡി അറിയിച്ചിരുന്നു. 35000ത്തോളം പേരെ റിലീഫ്​ ക്യാമ്പുകളിലേക്ക്​ മാറ്റിയിട്ടുണ്ട്​. 

Tags:    
News Summary - In Andhra Pradesh's Nellore, The Worst Flood In 140 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.