റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചതെല്ലാം ഇന്ത്യൻ നിർമിത ആയുധങ്ങൾ

ന്യൂഡൽഹി: 74ാമത് റിപ്പബ്ലിക് ദിനപരേഡിൽ പ്രദർശിപ്പിച്ചതത്രയും ഇന്ത്യൻ നിർമിത ആയുധങ്ങൾ. 21 ഗൺ സല്യൂട്ടിന് ഉപ​യോഗിച്ച 105 എം.എം. ഫീൽഡ് ഗൺ ഉൾപ്പെടെ ഇന്ത്യൻ നിർമിതമാണ്. പുതുതായി നർമിച്ച എൽ.സി.എച്ച് പ്രചണ്ഡ്, കെ-9 വജ്ര പീരങ്കി, എം.ബി.ടി അർജുൻ, നാഗ് ടാങ്ക് വേധ മിസൈൽ, വ്യോമ പ്രതിരോധ മി​സൈലുകളായ ആകാശ്, യുദ്ധ വാഹനങ്ങൾ തുടങ്ങി കർത്തവ്യ പഥിൽ പ്രദർശിപ്പിച്ച യുദ്ധോപകരണങ്ങളെല്ലാം ഇന്ത്യൻ നിർമിതമാണ്. ചരിത്രത്തിലാദ്യമായാണ് പൂർണമായി ഇന്ത്യൻ നിർമിത ആയുധങ്ങളുമായിന്റിപ്പബ്ലിക് ദിന പരേഡ്. 

25 കിലോ ഭാരമുള്ള ​ഗണ്ണോടുകൂടിയ പഴയകാല പീരങ്കികളാണ് പരമ്പരാഗതമായി റിപ്പബ്ലിക് ദിനാഘോഷത്തിലെ 21 ഗൺ സല്യൂട്ടിൽ ഉപയോഗിക്കാറുള്ളത്. ഇതിനു പകരം ഇന്ത്യയിൽ നിർമിച്ച 105 എം.എം. ഇന്ത്യൻ ഫീൽഡ് ഗൺ ആണ് ഇത്തവണ ആദ്യമായി ഉപയോഗിച്ചത്.

21 ഗൺ സല്യൂട്ടിന്റെ ദൈർഘ്യം ദേശീയഗാനത്തിന്റെതിന് സമാനമാണ്. ഏഴെണ്ണം വീതം മൂന്ന് തവണയായാണ് വെടിപൊട്ടുക. 21 ാമത് വെടിവെക്കുന്നത് ജയ ജയ ജയഹേയിലെ ഹേ എന്ന് പാടുന്ന സമയത്തായിരിക്കുമെന്നാണ് 2017ൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നത്. അന്ന് 25 പൗണ്ടുള്ള തോക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന പീരങ്കികളായിരുന്നു അവ.

അവക്ക് പകരമാണ് ഇന്ത്യൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ചത്. 105എം.എം ഇന്ത്യൻ ഫീൽഡ് ഗൺ 1972ൽ ഇന്ത്യയിൽ നിർമിച്ചതാണ്. 1984 മുതൽ അവ ഉപയോഗത്തിലുണ്ട്. അവ ഇന്ത്യക്ക് അഭിമാനം എന്ന നിലക്കാണ് റിപ്പബ്ലിക് ദിന പരേഡിൽ ഉപയോഗിച്ചത്. പണ്ട് ഉപയോഗിച്ച 25 പൗണ്ട് തോക്കുകൾ ​സൈനിക ഉപയോഗത്തിൽ നിന്നു തന്നെ ഒഴിവായിട്ടുണ്ട്. സൈനിക ബഹുമതികളിലും മറ്റും മാത്രമാണ് അവ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ​സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - In a first, Indian field guns used for 21-Gun Salute on Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.