കണ്ണിനും കൈക്കും പരിക്ക്​​; ജയിലിൽ നിന്നുള്ള മെഹുൽ ചോക്​സിയുടെ ചിത്രങ്ങൾ പുറത്ത്​

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ​ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വ്യവസായി മെഹുൽ ചോക്​സിയുടെ ജയിലിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്​. ഡൊമിനിക്ക ജയിലിൽ നിന്നുള്ള ചിത്രങ്ങളാണ്​ പുറത്തായത്​. ചോക്​സിയുടെ അഭിഭാഷകനാണ്​ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക്​ നൽകിയത്​.

ആന്‍റിഗയിൽ നിന്ന്​ ബലമായാണ്​ ചോക്​സിയെ ഡൊമിനിക്കയിലേക്ക്​ കൊണ്ടുവന്നതെന്ന്​ അഭിഭാഷകൻ വിജയ്​ അഗർവാൾ പറഞ്ഞു. കടുത്ത പീഡനമാണ്​ ചോക്​സി ജയിലിൽ അനുഭവിക്കുന്നത്​. അദ്ദേഹത്തിന്‍റെ കൈക്ക്​ പരിക്കേറ്റിട്ടിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.

കഴിഞ്ഞ മൂന്ന്​ വർഷമായി ആന്‍റിഗ്വയിലായിരുന്നു മെഹുൽ ചോക്​സി കഴിഞ്ഞിരുന്നത്​. ​തുടർന്ന്​ കഴിഞ്ഞയാഴ്ച ചോക്​സിയെ കാണാതായി. പിന്നീട്​ കരീബിയൻ രാജ്യമായ ഡൊമിനിക്കയിലാണ്​ ചോക്​സി പൊങ്ങിയത്​. ഇന്‍റർപോളിന്‍റെ യെല്ലോ നോട്ടീസ്​ നിലനിൽക്കുന്ന കുറ്റവാളിയാണ്​ ചോക്​സി.

Tags:    
News Summary - In 1st Pictures of Mehul Choksi from Dominica Jail, Diamantaire Appears With Swollen Eye, Bruised Arm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.