മോദിയുടെ പഴയ വിഡിയോയുമായി ഇംറാൻ ഖാന്റെ പാർട്ടി

ഇസ്‍ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയൊരു വിഡിയോ ആണിപ്പോൾ അതിർത്തി കടന്ന് ​ട്രെൻഡിങ് ആയിരിക്കുന്നത്. പാകിസ്താന്റെ സാമ്പത്തിക തകർച്ചയിൽ  ശരീഫ് സർക്കാരിനെ പഴിചാരിക്കൊണ്ടുള്ള മോദിയുടെ പ്രസംഗത്തിന്റെ വിഡിയോ ആണ് ഇംറാൻ ഖാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫ് അടക്കമുള്ളവർ പങ്കുവെച്ചത്. 

രാജസ്ഥാനിലെ ബർമറിൽ വെച്ച് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദി നടത്തിയ പ്രസംഗമാണിത്.''പാകിസ്താന്റെ അഹങ്കാരം നമ്മൾ ഇല്ലാതാക്കി, പിച്ചപ്പാത്രവുമായി അവർ ലോകത്തിനു മുന്നിൽ കൈനീട്ടുകയാണിപ്പോൾ​''-എന്നായിരുന്നു പ്രസംഗം.

പാകിസ്താന്റെ ഭീഷണി​കളെയും നമ്മൾ അവസാനിപ്പിച്ചു. അവരുടെ കൈയിൽ ആണവായുധങ്ങൾ ഉണ്ടെങ്കിൽ, നമ്മൾ ദീപാവലി വരെ സൂക്ഷിക്കില്ല -എന്നും മോദി പറയുന്നുണ്ട്. മുൻ മ​ന്ത്രി അസം ഖാൻ സ്വാതിയും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 

Tags:    
News Summary - Imran Khan's Party Leaders Are Sharing An Old Clip Of PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.