കരുതലോടെ...... ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്ന് ബാഗ്ലൂരിലേക്ക് കൊണ്ടുപോകാൻ മകൻ ചാണ്ടി ഉമ്മൻ കാറിലേക്ക് കയറ്റുന്നു. ചിത്രം : ബിമൽ തമ്പി (ഫയൽ ചിത്രം)

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങി

ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബംഗളൂരുവിലെ എച്ച്‍സിജി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം തുടങ്ങും.

ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും തുടർ ചികിത്സാ നടപടികളെന്നും ആശുപത്രി അറിയിച്ചു. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയിരിക്കയാണ്. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബംഗളൂരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്. കുടുംബം ചികിത്സ നിഷേധിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് മെഡിക്കൽ സംഘത്തെ നിയമിക്കുകയായിരുന്നു. തുടർന്നാണ്, ബംഗളൂരുവിലേക്ക് മാറ്റിയത്. ചികിത്സ നിഷേധിക്കുന്നതായുള്ള പ്രചാരണം ഉമ്മൻ ചാണ്ടി തന്നെ തള്ളിയിരുന്നു.  

Tags:    
News Summary - Improvement in Oommen Chandy's health condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.