ന്യൂഡൽഹി: 10 ശതമാനത്തിന് മുകളിൽ ടി.പി.ആറുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം വേണമെന്ന് കേന്ദ്രസർക്കാർ. ഈ ജില്ലകളിൽ ആൾക്കൂട്ടം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. 10 സംസ്ഥാനങ്ങളിൽ ടി.പി.ആർ ഉയരുകയാണ്. ഈ സംസ്ഥാനങ്ങളിൽ നിന്ന് തന്നെയാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ഈ ജില്ലകളിൽ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് സ്ഥിതി രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ.
കോവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. കോവിഡ് രോഗികളെ കർശന നിരീക്ഷണത്തിന് വിധേയമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.