അടുത്ത അഞ്ച് ദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട്. ഉയർന്ന താപനില മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ വിവിധ പ്രദേശങ്ങളിൽ കൂടുമെന്നാണ് മുന്നറിയിപ്പ്.

ക്രമേണെയുള്ള താപനില വർധന രാജ്യത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളിലും അനുഭവപ്പെടും. എന്നാൽ, വടക്കുകിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഹിമാലയൻ മേഖലയും സാധാരണ നിലയിലായിരിക്കും.

മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ചെറിയ മഴക്കും ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.

Tags:    
News Summary - IMD Predicts Rise In Max Temp Over Most Parts Of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.