രാജ്യത്ത് ഞായറാഴ്ച കോവിഡ് ബാധിച്ച്​ മരിച്ചത്​ 50 ഡോക്​ടർമാർ​

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ രംഗത്ത്​ ജീവൻ പണയം വെച്ച്​ സേവനത്തിലാണ്​ ഡോക്​ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്കുകകൾ പ്രകാരം രണ്ടാം തരംഗത്തിൽ ഇതുവരെ 244 ഡോക്​ടർമാരാണ്​ മരിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ച്​ മണിക്കൂറുകൾക്കുള്ളിൽ മരണത്തിന്​ കീഴടങ്ങിയ 26കാരനായ അനസ്​ മുജാഹിദീൻ ആണ്​ ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ഡോക്​ടർ. ഡൽഹിയിലെ ഗുരു തേജ്​ ബഹദൂർ ആശുപത്രിയിലെ ജൂനിയർ റസിഡന്‍റ്​ ഡോക്​ടറായിരുന്നു അനസ്​.

കഴിഞ്ഞ വർഷമുണ്ടായ ആദ്യ തരംഗത്തിൽ 736 ഡോക്​ടർമാരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മൊത്തം കണക്കെടുക്കു​േമ്പാൾ ഇതുവരെ രാജ്യത്ത്​ 1000ത്തിലധികം ഡോക്​ടർമാരാണ്​ കോവിഡിന്​ മുന്നിൽ കീഴടങ്ങിയത്​.

രാജ്യത്ത് ഞായറാഴ്ച മാത്രം ​50 ഡോക്​ടർമാരാണ്​ ​മരിച്ചതെന്നാണ്​ ഐ.എം.എയുടെ റിപ്പോർട്ട്​. ബിഹാറിലാണ്​ (69) രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ ഡോക്​ടർമാർ മരണമടഞ്ഞത്​. ഉത്തർപ്രദേശും (34) ഡൽഹിയുമാണ്​ (27) പിറകിൽ. ഇവരിൽ മൂന്ന്​ ശതമാനം ഡോക്​ടർമാർ മാത്രമാണ്​ ഇതുവരെ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചത്​.

ഇന്ത്യയുടെ വാക്​സിൻ യജ്ഞം തുടങ്ങി അഞ്ച്​ മാസം പിന്നിടു​േമ്പാൾ 66 ശതമാനം ആരോഗ്യപ്രവർത്തകർ മാത്രമാണ്​ വാക്​സിനേഷൻ പൂർത്തിയാക്കിയത്​. ഡോക്​ടർമാർക്ക്​ വാക്​സിനേഷൻ പൂർത്തീകരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച്​ വരികയാണെന്ന്​ ഐ.എം.എ അറിയിച്ചു.

ഇതുവരെ ആയിരത്തിലധികം ഡോക്​ടർമാർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നാണ്​ പറയപ്പെടുന്നതെങ്കിലും യഥാർഥ കണക്കുകൾ ഇതിലും കൂടിയേക്കാമെന്നാണ്​ ഐ.എം.എയുടെ വിലയിരുത്തൽ. ഐ.എം.എ അംഗങ്ങളായ 3.5 ലക്ഷം ഡോക്​ടർമാരുടെ മാത്രം കണക്കുകളാണ്​ അവരുടെ പക്കൽ ഉള്ളത്​. ഇന്ത്യയിൽ ആകെ 12 ലക്ഷത്തിലധികം ഡോക്​ടർമാരുണ്ട്​.

Tags:    
News Summary - IMA says 50 Doctors Reported Dead In on sunday From Covid Across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.