ഞാൻ തീവ്രവാദിയല്ല, മോദിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചന്നി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാ പ്രശ്നം ഉന്നയിച്ച് തനിക്ക് ഹെലികോപ്ടർ യാത്ര നിരോധിച്ചതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചന്നി രംഗത്ത്. താൻ തീവ്രവാദിയല്ല എന്നായിരുന്നു ചന്നിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കാരണം വിമാനയാത്രക്ക് അനുമതി നിഷേധിച്ചതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റാലിയിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതനായെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. 'ചരൺജിത് ചന്നി ഒരു മുഖ്യമന്ത്രിയാണ്, ഒരു തീവ്രവാദിയല്ല, നിങ്ങൾ അദ്ദേഹത്തെ ഹോഷിയാർപൂരിലേക്ക് പറക്കുന്നത് തടയുന്നു! ഇതല്ല വഴി' -ചന്നി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജലന്ധർ സന്ദർശനം കാരണം 'നോ ഫ്‌ളൈ സോൺ' ഏർപ്പെടുത്തിയതിനാൽ മുഖ്യമന്ത്രി തന്റെ ഹെലികോപ്ടർ പറക്കാനായി ഒരു മണിക്കൂറിലേറെ കാത്തിരുന്നതായി റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ റാലിക്കായി ചണ്ഡിഗഡിൽ നിന്ന് ഹോഷിയാർപൂരിലേക്ക് ഹെലികോപ്ടറിൽ പോയ ചന്നി ഒടുവിൽ ഹെലിപാഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.

'ഞാൻ രാവിലെ 11 മണിക്ക് ഉനയിൽ ഉണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രി മോദിയുടെ നീക്കത്തെത്തുടർന്ന് പെട്ടെന്ന് ഹോഷിയാർപൂരിലേക്ക് പറക്കാൻ അനുമതി നിഷേധിക്കപ്പെട്ടു. അത് നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു. ഹോഷിയാർപൂരിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് അനുമതി ലഭിച്ചില്ല' -ചന്നി പറയുന്നു. 'മുഖ്യമന്ത്രി ഇവിടെ വരാനിരിക്കുകയായിരുന്നു.

എന്നാൽ ചരൺജിത് സിംഗ് ചന്നിക്ക് ഹോഷിയാർപൂരിലേക്ക് വരാനുള്ള അനുമതി റദ്ദാക്കിയത് ലജ്ജാകരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ, ഈ തെരഞ്ഞെടുപ്പുകൾ ഒരു പ്രഹസനമാണെന്നും കപടമാണെന്നും ഞാൻ മനസ്സിലാക്കും'. കോൺഗ്രസ് നേതാവ് സുനിൽ ജാഖർ പറഞ്ഞു. കഴിഞ്ഞ തവണ മോദി പഞ്ചാബ് സന്ദർശിക്കവെ പ്രതിഷേധത്തിൽപെട്ട് ​ൈഫ്ല ഓവറിൽ കുടുങ്ങിയിരുന്നു. ഇത് രാജ്യത്ത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

Tags:    
News Summary - "I'm No Terrorist...": CS Channi Alleges He Was Grounded By PM's Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.