മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന സർക്കാർ വാദം യ ുക്തിരഹിതമാണെന്നും ജനങ്ങളിൽ ഭയമുണ്ടാക്കിയത് സർക്കാർതന്നെയാണെന്നും ബോംബെ ഹൈക ോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്.
‘ഫ്രീപ്രസ് ജേണലി’ന് നൽകിയ അഭിമുഖത്ത ിൽ, പുതിയ പൗരത്വ നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരങ്ങളെ കുറിച്ച ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒൗദ്യോഗിക ജീവിതത്തിൽനിന്ന് തിങ്കളാഴ്ച വിരമിക്കാനിരിക്കെയാണ് അഭിമുഖം.
ദേശീയ ജനസംഖ്യ കണക്കെടുപ്പിലൂടെ (എൻ.പി.ആർ) പകുതി കേടുപാടുകൾ സർക്കാർ തന്നെയുണ്ടാക്കി. ജനം ഭയക്കുന്നതുപോലെ സർക്കാറിെൻറ അടുത്തലക്ഷ്യം ദേശീയ പൗരത്വ പട്ടികയാണ്. ജനങ്ങളോട് മറുപടി പറയാൻ ബാധ്യതയുള്ള സർക്കാർ സുതാര്യമാകണം.
പൗരത്വ നിയമങ്ങളും പൗരത്വത്തിന് തെളിവായി സ്വീകാര്യമായവ എന്തൊക്കെയാണെന്നും വ്യക്തമാക്കണം. എന്നാൽ, അതിന് നിൽക്കാതെ ജനങ്ങളിൽ ഭയമുണ്ടാക്കി എൻ.പി.ആറിലൂടെ സമൂഹത്തിൽ കേടുപാടുകളുണ്ടാക്കി. നിയമാവലി സർക്കാർ പ്രസിദ്ധപ്പെടുത്തും മുമ്പുതന്നെ ജനം പ്രതിഷേധവുമായി രംഗത്തുവന്നത് ഭയംമൂലമാണ്.
അസമിൽ നടന്നത് അവർ കാണുന്നുണ്ട്. ആധാർ, പാൻ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ പൗരത്വരേഖയല്ലെന്ന് അവിടത്തെ കോടതികൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.