മുംബൈ: കേന്ദ്ര സര്‍ക്കാറിെൻറ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളും രംഗത്ത്. ഐ.ഐ.ടി ബോംബെ ഫോര്‍ ജസ്റ്റിസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് കാമ്പസില്‍ പ്രതിഷേധം നടന്നു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) വിദ്യാര്‍ഥികളും ബില്ലിനെതിരെ പ്രതിഷേധിച്ചു. ബില്ലിലെ തിരസ്കരണ സ്വഭാവം ഭരണഘടനയുടെ അടിത്തറക്കും പൗരത്വമെന്ന വിശാല ആശയത്തിനും ഭീഷണിയാണ്. മതങ്ങള്‍ക്കപ്പുറം നിയമസംരക്ഷണവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ 14,15 വകുപ്പുകളുടെ ലംഘനവും രാജ്യത്തിെൻറ മതേതര ഘടനയെ പിച്ചിച്ചീന്തുന്നതുമാണ്. ഹിന്ദുരാഷ്ട്രമെന്ന ആശയത്തിലേക്കുള്ള അവസാന പടിയാണിതെന്നും വിദ്യാര്‍ഥികളുടെ പ്രസ്താവനയില്‍ പറയുന്നു.
നോര്‍ത്ത് ഈസ്റ്റ് കലക്ടിവ്, അംബേദ്കറൈറ്റ് സ്റ്റുഡൻറ്സ് കലക്ടിവ്, അംബേദ്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സർക്കിള്‍, മലയാളികൂട്ടമായ ചര്‍ച്ചവേദി തുടങ്ങിയവയാണ് ഐ.ഐ.ടി ബോംബെ ഫോര്‍ ജസ്റ്റിസ് കൂട്ടായ്മയിലുള്ളത്. മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യയെ തുടര്‍ന്ന് രൂപവത്കരിച്ചതാണ് ഐ.ഐ.ടി ബോംബെ ഫോര്‍ ജസ്റ്റിസ്. ബി.ജെ.പിയുടെ വിഭാഗീയതയുടെയും വെറുപ്പിെൻറയും രാഷ്ട്രീയത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
ബില്ലിനെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ സമാധാനപൂര്‍വം നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാർഢ്യവും വിദ്യാര്‍ഥികള്‍ അറിയിച്ചു. മതാടിസ്ഥാനത്തില്‍ പൗരന്മാരെ അംഗീക്കരിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന നിയമം മുസ്ലിംകളെ ലക്ഷ്യംവെച്ചുള്ളതാണെന്നും ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പാണെന്നും ടിസിലെ വിദ്യാര്‍ഥികള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.