ഐ.ഐ.ടി ഗവേഷക വിദ്യാർഥി കാർ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക്

ഡൽഹി: തെക്കൻ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് (ഐ.ഐ.ടി) സമീപം ഇന്നലെ രാത്രി കാർ ഇടിച്ച് ഗവേഷക വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അഷ്റഫ് നവാസ് ഖാൻ, അങ്കുർ ശുഖ്ല എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ഐ.ഐ.ടിയിൽ പി.എച്ച്‌.ഡി ചെയ്യുകയായിരുന്നു.

രാത്രി ഭക്ഷണം കഴിച്ച് ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന ഇവർ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷ്‌റഫ് അവിടെ എത്തുമ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അങ്കുറിന് പൊട്ടലുണ്ട്. ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി. ഡ്രൈവറെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഡ്രൈവറെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - IIT research student dies after being hit by car; One injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.