ഡൽഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിർണയ കിറ്റിന് ഐ.സി.എം.ആർ അംഗീകാരം

ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിർണയ കിറ്റിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) അ ംഗീകാരം. കിറ്റ് 100 ശതമാനം ഗുണകരമെന്നാണ് ഐ.സി.എം.ആർ വിലയിരുത്തൽ.

ജനുവരിയിലാണ് കോവിഡ് നിർണയ കിറ്റ് വികസിപ്പിക്കാൻ ഐ.ഐ.ടി ആരംഭിച്ചത്. മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ പേരിൽ രോഗനിർണയം നടത്താൻ സാധിക്കുമെന്ന് പ്രഫസർ വി. പെരുമാൾ വ്യക്തമാക്കി.

ഡൽഹി ഐ.ഐ.ടിയുടെ കീഴിലെ കുസുമ സ്കൂൾ ഒാഫ് ബയോളജിക്കൽ സയൻസ് (കെ.എസ്.ബി.എസ്) ആണ് കിറ്റ് വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. വ്യവസായ പങ്കാളിയെ ലഭിച്ചാൽ കിറ്റ് ഉൽപാദിപ്പിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഐ.ഐ.ടി സംഘം.

Tags:    
News Summary - IIT-Delhi develops COVID-19 test kit, gets ICMR's approval -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.