ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ കൊച്ചിയിലെത്തി

കൊച്ചി: ആഗോള സുറിയാനി സഭയുടെ അധ്യക്ഷൻ അന്ത്യോക്യൻ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ഇന്ത്യാ സന്ദർശനത്തിനായി കൊച്ചിയിലെത്തി. 3 ദിവസമാണ് സന്ദർശനം. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ, സൂന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണത്തിന് നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ അതിഥിയായാണ് ബാവയുടെ മലങ്കര സന്ദർശനം. 

സമാധാന ശ്രമങ്ങൾ തുടരുമെന്നും സഭാ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Ignathios mar Aprem second in Kochi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.