സിദ്ധരാമയ്യ, നരേന്ദ്ര മോദി

'പുനസംഘടനയുടെ അളവുകോൽ പ്രകടനമാണോ? എങ്കിൽ ആദ്യം പുറത്താക്കേണ്ടിയിരുന്നത്​ മോദിയെ​'

ബംഗളൂരു: മ​ന്ത്രിമാരുടെ പ്രകടനമാണ്​ മന്ത്രിസഭ പുനസംഘടനയുടെ അളവുകോലെങ്കിൽ ആദ്യം പുറത്താക്കേണ്ടിയിരുന്നത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന്​ കോൺഗ്രസ്​ നേതാവ്​ സിദ്ധരാമയ്യ. 2014 മുതൽ ബി.ജെ.പി സർക്കാറുകളുടെ മുഴുവൻ പരാജയത്തിനും നേരിട്ട്​ ഉത്തരവാദി മോദിയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ട്വിറ്ററിലാണ്​ അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്​.

കോവിഡ്​ രാജ്യ​ത്ത്​ പൊട്ടിപ്പുറപ്പെട്ട സമയത്ത്​ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട്​ എല്ലാ തീരുമാനങ്ങളും വി​ശദീകരിച്ചിരുന്നത്​ മോദിയായിരുന്നു. കോവിഡിനെ തുരത്താൻ പാത്രം കൊട്ടാൻ പറഞ്ഞതടക്കം പ്രധാനമന്ത്രിയാണ്​. എന്നാൽ, ദുർഭരണത്തിന്‍റെ പേരിൽ പുറത്താക്കപ്പെട്ടത്​ ​േഡാ. ഹർഷ്​വർധനാണ്​. എന്തുകൊണ്ട്​ മോദി രാജിവെച്ചില്ല? -ട്വീറ്റിൽ സിദ്ധരാമയ്യ ചോദിക്കുന്നു.


രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ചക്ക്​ നരേന്ദ്ര മോദി കഴിഞ്ഞാൽ ഉത്തരവാദി കേന്ദ്രധനമ​ന്ത്രി നിർമല സീതാരാമനാണ്​. മറ്റാരേക്കാളു​ം മു​േമ്പ പുറത്താ​േ​ക്കണ്ടിയിരുന്ന ഒരാളായിട്ടും എന്തുകൊണ്ട്​ ധനമ​ന്ത്രിയെ നിലനിർത്തി? നോട്ടുനിരോധനവും ജി.എസ്​.ടിയും പരാജയപ്പെട്ട മറ്റു​ നയങ്ങളുമാണ്​ നമ്മുടെ രാജ്യത്തെ ഇന്നത്തെ ദുരവസ്​ഥയിലേക്ക്​ തള്ളിവിട്ടത്​.


ആഭ്യന്തര ജനാധിപത്യം ഒട്ട​​ു​മില്ലാത്ത ബി.ജെ.പിയുടെ കാബിനറ്റ്​ പുനഃസംഘടനക്ക്​ ഒരു പ്രാധാന്യവുമില്ലെന്ന്​ മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ പറഞ്ഞു. ഒരു ഏകാധിപതിയുടെ ഭരണം രാജ്യത്തെ അങ്കലാപ്പിലേക്കു​ം സമ്പൂർണ പരാജയത്തിലേക്ക​ും നയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.



Tags:    
News Summary - If the performances is the yardstick, Modi should removed first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.