രജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ കൂടെയുണ്ടാകും -കമൽഹാസൻ

ചെന്നൈ: സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ താനും കൂടെയുണ്ടാകുമെന്ന് കമൽഹാസൻ. എ.എൻ.ഐ  ന്യൂസ് ഏജൻസിയോടാണ് കമൽ ഇക്കാര്യം പറഞ്ഞത്. 'ഞാൻ രാഷ്ട്രീയത്തിൽ രജനികാന്തിനൊപ്പം പ്രവർത്തിക്കുമൊയെന്ന് ചോദ്യങ്ങളുയരുന്നു. രജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തോടൊപ്പം കൈകോർക്കാൻ ഞാനുണ്ടാകും'- കമൽ വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ പ്രവേശനത്തിൽ തിടുക്കം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബർ അവസാനത്തോടെ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ കമലഹാസൻ നീക്കം ആരംഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബറിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കമലിൻെറ പാർട്ടി മത്സരിക്കും. അതേസമയം രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് രജനികാന്ത് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല.

കഴിഞ്ഞ മാസം ചെന്നൈയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിൻെറ മുഖപത്രമായ മുരശൊലിയുടെ 75-ാം വാർഷികത്തിനിടെ കമൽഹാസനും രജനികാന്തും തമ്മിൽ കണ്ടിരുന്നു. ഡി.എം.കെ. വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനോടൊപ്പം ഹാസൻ സ്റ്റേജിൽ ഇരിക്കവേ രജനി കാഴ്ചക്കാർക്കൊപ്പം ഇരുന്ന് പ്രസംഗം കേട്ടിരുന്നു.

Tags:    
News Summary - If Rajinikanth enters politics, I will join hands with him: Kamal Haasan -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.