കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റി

ന്യൂഡൽഹി: വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ പുരസ്കാരം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ക്ഷണമനുസരിച്ച് മാധ്യമ പ്രവർത്തകർ ഡൽഹിയിലെ കേന്ദ്രസാഹിത്യ അക്കാദമി ആസ്ഥാനത്ത് എത്തുകയും ചെയ്തു. എന്നാൽ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് അവാർഡ് പ്രഖ്യാപനം മാറ്റിയ കാര്യം അധികൃതർ അറിയിച്ചത്.

എന്നാൽ മാറ്റിവെക്കാനുള്ള കാരണം അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വാർത്താകുറിപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേർന്ന അന്തിമ യോഗത്തിലും പ്രഖ്യാപനം മാറ്റുമെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.

Tags:    
News Summary - Kendra Sahitya Akademi Award Announcement Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.