Posted On
date_range Updated On
date_range രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്ത് വർഗീയ കലാപം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്ത് വർഗീയ കലാപം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ്. കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭാണ് ഈ പ്രതികരണം നടത്തിയത്.
രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ സ്നേഹത്തിന്‍റെ കടകൾ തുറക്കും, അദ്ദേഹത്തിന്‍റെ ഭരണത്തിൽ സാഹോദര്യം വ്യാപിക്കും, രാജ്യത്ത് വർഗീയ കലാപം അവസാനിക്കും -ഗൗരവ് വല്ലഭ് വ്യക്തമാക്കി.
പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചുമാണ് രാഹുൽ ചർച്ച ചെയ്യുന്നതെന്നും ഗൗരവ് വല്ലഭ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.