മോദി രണ്ടാം ഡോസ് വാക്​സിൻ​ സ്വീകരിച്ചു; അർഹരായവർക്കെല്ലാം വാക്​സിൻ ലഭ്യമാക്കുമെന്നും പ്രതികരണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്​ വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചത്​. പ്രധാനമന്ത്രി തന്നെയാണ്​ വാക്​സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

കോവിഡ്​ തടയാനുള്ള മാർഗങ്ങളിലൊന്നാണ്​ വാക്​സിനേഷൻ. നിങ്ങൾക്ക്​ അർഹതയുണ്ടെങ്കിൽ വാക്​സിൻ ലഭിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. വാക്​സിൻ ലഭിക്കാനായി രജിസ്​ട്രേഷൻ നടത്തുന്നതിനുള്ള വെബ്​സൈറ്റിന്‍റെ ലിങ്കും മോദി പങ്കുവെച്ചിട്ടുണ്ട്​.

അതേസമയം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വാക്​സിൻ നൽകണമെന്ന ആവശ്യവും ശക്​തമാവുകയാണ്​. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്​.

Tags:    
News Summary - "If Eligible, Get Your Shot Soon": PM Gets Covid Vaccine's Second Dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.