പഞ്ചാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ 

പാകിസ്താനുമായുള്ള ക്രിക്കറ്റ് നല്ലതാണെങ്കിൽ, സിഖ് ഭക്തരുടെ തീർഥാടനം നിഷേധിക്കുന്നതെന്തിന്​? പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ

ചണ്ഡീഗഡ്: പാകിസ്താനുമായുള്ള ക്രിക്കറ്റ് കളി ശരിയാണോ എങ്കിൽ എന്തുകൊണ്ട് സിഖ് ഭക്തരെ കർതാർപൂർ സാഹിബിലേക്ക് പോകാൻ അനുവദിക്കുന്നില്ല? കേന്ദ്രസർക്കാറിനോടുള്ള പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാ​ന്റെ ചോദ്യമാണ്.സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷം നവംബറിൽ ഗുരുനാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പാകിസ്താനിലേക്കുള്ള തീർഥാടനത്തിന് അനുവാദം നിഷേധിച്ചുകൊണ്ടുളള കത്ത് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്ക് (എസ്‌ജിപിസി) കൈമാറി.

മാൻ, കോൺഗ്രസ്, ശിരോമണി അകാലിദൾ (എസ്‌എഡി), എസ്‌ജിപിസി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ ഈ തീരുമാന​ത്തെ ചോദ്യം ചെയ്യുകയാണ്. രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരു ക്രിക്കറ്റ് മത്സരം അനുവദിക്കാമെങ്കിൽ, പഞ്ചാബിൽ നിന്ന് കർതാർപൂരിലേക്കുള്ള തീർഥാടനവും അനുവദിക്കണം. ഒന്നുകിൽ ‘പാകിസ്താനുമായുള്ള എല്ലാ ഇടപെടലുകളും അനുവദിക്കുക അല്ലെങ്കിൽ എല്ലാം അവസാനിപ്പിക്കുക’ മാൻ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓപറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്താനുമായി ഉഭയകക്ഷി ബന്ധം വഷളായെങ്കിലും ഏഷ്യകപ്പിൽ ​ക്രിക്കറ്റ് കളിക്കാൻ തടസ്സമില്ലെന്നും എന്നാലും സിഖ് തീർഥാടകരെ കർതാർപൂർ സന്ദർശിക്കാൻ കേന്ദ്രം അനുവാദം നൽകിയില്ലെന്നും ഐ.സി.സി പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായെ പരിഹസിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു. സിഖ് തീർഥാടകർക്ക് കർതാർപൂരിലും നങ്കാന സാഹിബുകളിലും ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഒരു കത്ത് എഴുതുമെന്നും, ഗുജറാത്ത്, മുംബൈ തുറമുഖങ്ങൾ വഴി കറാച്ചിയിലേക്ക് വ്യാപാരങ്ങൾ അനുവദിക്കുമ്പോൾ, വാഗ വഴി അവ നിർത്തലാക്കുന്നത് എന്തുകൊണ്ട്? ഇത് ബിജെപിയുടെ പഞ്ചാബ് വിരുദ്ധ വികാരത്തെ തുറന്നുകാട്ടുന്നു. പഞ്ചാബിലെ കർഷകരുടെ പ്രക്ഷോഭം ഭയന്ന് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിലുള്ള ദേഷ്യമാണ് പ്രകടിപ്പിക്കുന്നതെന്നും മാൻ കൂട്ടിച്ചേർത്തു.

പഞ്ചാബികൾ അവരുടെ സ്വന്തം പാത പിന്തുടരുമെന്നും കേന്ദ്ര നിർദേശം പാലിക്കില്ലെന്നും മാൻ പറഞ്ഞു. വരുന്ന നവംബറിൽ ഗുരുനാനാക്കി​​ന്റെ പ്രകാശ് പൂരബ് ദിനത്തിൽ പാകിസ്താനിലെ നങ്കാനസാഹിബ് സന്ദർശിക്കാൻ അപേക്ഷസ്വീകരിക്കരുതെന്ന് സർക്കാറുകൾക്ക് നൽകിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എസ്.എ.ഡി മേധാവി സുഖ്ബീർ സിങ് ബാദൽ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഒരു ക്രിക്കറ്റ് മത്സരത്തിലൂടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് ഭക്തരെ അവരുടെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കാത്തത്? എന്ന് അവർ ചോദിച്ചു.അദ്ദേഹം X-ൽ പോസ്റ്റ് ചെയ്തു

Tags:    
News Summary - If cricket with Pakistan is good, why deny pilgrimage to Sikh devotees? Punjab Chief Minister Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.