62 കോടി വാക്​സിൻ, മൂന്ന്​ കോടി ഒാക്​സിജൻ സിലിണ്ടർ, 13 എയിംസ്​, മോദിയുടെ കൊട്ടാരത്തിന്​ ചിലവിടുന്ന പണത്തി​െൻറ കണക്കുപറഞ്ഞ്​ പ്രിയങ്ക

ന്യൂഡൽഹി: 20,000 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ​ നടപ്പാക്കുന്ന സെൻട്രൽ വിസ്​ത പദ്ധതിക്കെതിരെ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇൗ പൈസ ഉപയോഗിച്ച്​ 62 കോടി വാക്​സിൻ ശേഖരിക്കാനും രാജ്യത്തി​െൻറ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും സാധിക്കുമെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

കോവിഡ്​ പ്രതിരോധം കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന് ഗുരുതര​ വീഴ്​ച സംഭവിച്ചതായും​ കോൺഗ്രസ്​ വർക്കിങ്​ കമ്മിറ്റിയിൽ അവർ കുറ്റപ്പെടുത്തി. ഇത്​ കൂടാതെ ട്വിറ്ററിലും പ്രിയങ്ക സെൻട്രൽ വിസ്​തക്കെതിരെ ആഞ്ഞടിച്ചു.

പ്രധാനമന്ത്രിയുടെ പുതിയ വസതി, സെൻട്രൽ വിസ്​ത എന്നിവക്കായി 20,000 കോടി രൂപയാണ്​ ചെലവ്​. 62 കോടി വാക്​സിൻ ഡോസുകൾ​, 22 കോടി റെംഡിസിവിർ, 10 ലിറ്ററി​െൻറ ഒാക്​സിജൻ സിലിണ്ടറുകൾ മൂന്ന്​ കോടി, 12,000 കിടക്കുകളുള്ള 13 എയിംസ്​ എന്നിവക്ക്​ തുല്യമാണ്​ ഇൗ തുകയെന്ന്​ അവർ വ്യക്​തമാക്കി.

കോവിഡ് കേസുകളുടെ വർധനവ് കാരണം ആശുപത്രി കിടക്കകളും ഓക്സിജൻ സിലിണ്ടറുകളുമില്ലാതെ ജനം ദുരിതത്തിൽ കഴിയു​േമ്പാഴും സെൻട്രൽ വിസ്​ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ നേരത്തെയും പ്രിയങ്ക എതിർത്തിരുന്നു. 'രാജ്യത്തെ ജനങ്ങൾ ഓക്സിജൻ, വാക്സിൻ, ആശുപത്രി കിടക്കകൾ, മരുന്നുകൾ എന്നിവയില്ലാതെ ദുരിതമനുഭവിക്കുമ്പാൾ 13,000 കോടി രൂപ ചെലവഴിച്ച്​ പ്രധാനമന്ത്രി പുതിയ വീട് പണിയുകയാണ്​. അതിനുപകരം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ എല്ലാ വിഭവങ്ങളും വിന്യസിച്ചാൽ നന്നായിരിക്കും' ^പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ത്രികോണ ആകൃതിയിലുള്ള പാർലമെൻറ്​ കെട്ടിടം, പൊതുകേന്ദ്ര സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമുള്ള പുതിയ വസതികൾ എന്നിവയാണ്​ ഒരുങ്ങുന്നത്​. കൂടാതെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന്​ കിലോമീറ്റർ വരുന്ന രാജ്പഥും നവീകരിക്കും.

Tags:    
News Summary - If Central Vista spends Rs 20,000 crore, it will get Rs 62 crore dose of vaccine: Priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.