ഡെൽറ്റ വ​കഭേദം വാക്​സിൻ സ്വീകരിച്ചവരെയും ഇല്ലാത്തവരെയും ബാധിക്കുമെന്ന്​ ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: പുതിയ തീവ്രവ്യാപനത്തിൽ നിർണായകമായ കോവിഡ്​ ഡെൽറ്റ വകഭേദം വാക്​സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന്​ കണ്ടെത്തൽ. ​ഇന്ത്യൻ കൗൺസിൽ ​ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) ചെന്നൈയിൽ നടത്തിയ സർവേയിലാണ്​ നിർണായക കണ്ടെത്തൽ. വാക്​സിനെടുത്തവരിൽ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം കുറക്കുമെന്ന്​ പഠനം വ്യക്​തമാക്കുന്നു.

വാക്​സിനെടുത്തവരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെയാണ്​ ​ബി.1.617.2 എന്ന ഡെൽറ്റ വകഭേദം പടരുന്നത്​. നിലവിൽ ലോകം മുഴുക്കെ ഇതാണ്​ കൂടുതൽ ഭീഷണി സൃഷ്​ടിക്കുന്നതും. ഇന്ത്യയിൽ രണ്ടാം തരംഗത്തിൽ അതിതീവ്ര വ്യാപനത്തിനിടയാക്കിയതും മ​െറ്റാന്നല്ല. കോവിഷീൽഡ്​, കൊവാക്​സിൻ വാക്​സിനുകൾ സ്വീകരിച്ചവരിൽ മരണസാധ്യത കുറവാണെന്ന്​ കണ്ടെത്തിയത്​ ആശ്വാസം നൽകുന്നതാണെന്ന്​ പഠനത്തിൽ പങ്കാളിയായ നാഷനൽ ഇൻസ്​​റ്റിറ്റ്യൂട്ട്​ ഓഫ്​ എപിഡമിയോളജി ശാസ്​ത്രജ്​ഞൻ ജെറോമി തങ്കരാജ്​ പറഞ്ഞു. 

Tags:    
News Summary - ICMR study in Chennai shows Delta variant infects both vaccinated, unvaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.