രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആർ

ന്യൂഡൽഹി: പരിശോധനാഫലത്തിലെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് റാപ്പ ിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദേ ശിച്ചു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാർഗനിർദേശം നൽകുമെന്നും ഐ.സി.എം.ആർ. വക്താവ് രമൺ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.

ഏകദേശം അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തത്. കൊറോണ ഹോട്ട്സ്പോട്ടുകളിലെയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നിടങ്ങളിലെയും മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന ഐ.സി.എം.ആർ. നിർദേശത്തെ തുടർന്നായിരുന്നു ഇത്.

എന്നാൽ, പരിശോധന ഫലത്തിൽ 5.4 ശതമാനം കൃത്യത മാത്രമേ ഉള്ളൂയെന്ന് രാജസ്ഥാൻ പരാതിപ്പെട്ടിരുന്നു. മൂന്ന് സംസ്ഥാനങ്ങൾ കൂടി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പരിശോധന രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ ഐ.സി.എം.ആർ നിർദേശിച്ചത്.

"റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ വലിയ അന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്ത രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ സംഘങ്ങൾ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധിച്ച് ഉറപ്പാക്കും"- ഗംഗാഖേദ്കർ വ്യക്തമാക്കി..

"പരിശോധനാഫലത്തിൽ 90 ശതമാനം കൃത്യതയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 5.4 ശതമാനമാണ്. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐ.സി.എം.ആറിന്റെ മാർഗനിർദേശം തേടും "- രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ വ്യക്തമാക്കി.

Full View
Tags:    
News Summary - ICMR on rapid test kit-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.