ന്യൂഡല്‍ഹി: ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്‍െറ ഭാഗമായി സുപ്രീം കോടതി നിര്‍ദേശിച്ച ഇടക്കാല സമിതിയിലെ മൂന്നുപേരും ഫെബ്രുവരി രണ്ടുമുതല്‍ ദുബൈയില്‍ നടക്കുന്ന ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) യോഗത്തില്‍ പങ്കെടുക്കുമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ഇടക്കാല സമിതി അംഗമായ വിക്രം ലിമായെ മാത്രമേ പങ്കെടുക്കൂ എന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ളെന്നും ജനുവരി 30ന് സുപ്രീംകോടതി വ്യക്തമാക്കിയ പ്രകാരം വിക്രം ലിമായെയും അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരും ഐ.സി.സി യോഗത്തില്‍ പങ്കെടുക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തറപ്പിച്ചു പറഞ്ഞു.
ലോധ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനായി വിനോദ് റായ് അധ്യക്ഷനും പ്രമുഖ ചരിത്രകാരനും ക്രിക്കറ്റ് ലേഖകനുമായ രാമചന്ദ്ര ഗുഹ, ഐ.ഡി.എഫ്.സി ബാങ്ക് എം.ഡി വിക്രം ലിമായെ, മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവര്‍ അംഗങ്ങളും ആയ ഇടക്കാല സമിതിയെ ജനുവരി 30നാണ് സുപ്രീംകോടതി നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.