ബംഗളൂരു: വെറ്റിനറി ഓഫിസർ പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജ്ഞാനേന്ദ്ര കുമാർ ഗംഗ്വാറിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിലെടുത്തു. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച ഒമ്പത് മണിക്കൂറോളമാണ് സി.ഐ.ഡി സംഘം ചോദ്യം ചെയ്തത്.
മൃഗ സംരക്ഷണ വകുപ്പിൽ വെറ്റിനറി ഓഫിസർമാരെ നിയമിക്കാൻ കെ.പി.എസ്.സി ഉദ്യോഗസ്ഥർ ക്രമക്കേടുകൾ നടത്തിയെന്നാണ് ആരോപണം. ക്രമക്കേട് നടക്കുന്ന സമയത്ത് ഗംഗ്വാർ കെ.പി.എസ്.സിയിൽ പരീക്ഷാ കൺട്രോളറായിരുന്നു. ഈ വർഷം മാർച്ചിൽ ഗംഗ്വാറിനെ ആ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. കർണാടക വ്യവസായ-വാണിജ്യ വകുപ്പിൽ എം.എസ്.എം.ഇ ഡയറക്ടറാണ് ഗംഗ്വാർ.
കെ.പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 23ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ബംഗളൂരുവിലെയും ബറേലിയിലെയും വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ജൂലൈ 28നാണ് സി.ഐ.ഡിക്ക് കൈമാറിയത്. മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി ഓഫീസർമാരെ നിയമിച്ചതിൽ കെ.പി.എസ്.സി ഉദ്യോഗസ്ഥർ ക്രമക്കേടുകൾ നടത്തിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.