കാർഗിൽ യുദ്ധം പുനരാവിഷ്​കരിച്ച്​ വ്യോമസേന

ഗ്വാളിയോർ: കാർഗിൽ യുദ്ധവിജയത്തി​​െൻറ 20ാം വാർഷികത്തിൽ യുദ്ധം പുനരാവിഷ്​കരിച്ച്​ വ്യോമസേന. തിങ്കളാഴ്​ച ഗ്വ ാളിയോറിലെ വ്യോമതാവളത്തിലായിരുന്നു 1999ലെ ആക്രമണം വീണ്ടും ആവിഷ്​കരിച്ചത്​. ജമ്മു-കശ്​മീരിലെ ദ്രാസ്​-കാർഗിൽ മേ ഖലയിലെ ടൈഗർ ഹില്ലി​​െൻറ മോചനമായിരുന്നു അന്ന്​ ഏറ്റവും വലിയ വെല്ലുവിളി. ടൈഗർ ഹില്ലി​​െൻറ മാതൃക സൃഷ്​ടിച്ചായിരുന്നു മിറാഷ്​ 2000 പോർവിമാന ആക്രമണവും സ്​ഫോടനവും നടത്തിയത്​. ആക്രമണത്തി​​െൻറ വിവിധ വശങ്ങളും അവതരിപ്പിച്ചു. ടൈഗർ ഹിൽ പിടിക്കാൻ മിറാഷ്​ 2000 വിമാനങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു.

അഞ്ച്​ മിറാഷ്​ 2000, രണ്ട്​ മിഗ്​ 21, സുഖോയ്​ വിമാനങ്ങൾ പ്രദർശിപ്പിച്ചു. കാർഗിൽ സംഘർഷം വ്യോമസേനക്ക്​ ഉയർന്ന മലനിരകളിൽ അങ്ങേയറ്റം അനുഭവസമ്പത്ത്​ നൽകിയതായി മുതിർന്ന വ്യോമസേന ഉദ്യോഗസ്​ഥൻ പറഞ്ഞു. റിട്ടയർചെയ്​ത ഉദ്യോഗസ്​ഥർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പ​ങ്കെടുത്തു.

വ്യോമസേന മേധാവി ബി.എസ്​. ധനോവ മുഖ്യാതിഥിയായി. കാർഗിൽ യുദ്ധത്തിൽ മിറാഷ്​ വിമാനങ്ങളിലൂടെ ലേസർ നിയന്ത്രിത ബോംബുകൾ ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു. മിറാഷ്​ വിമാനങ്ങളുടെ നവീകരണത്തി​ന്​ നടപടിക്രമങ്ങൾ പുരോഗതിയിലാണ്​. ബാലാകോട്ട്​ ആക്രമണത്തിനുശേഷം പാകിസ്​താൻ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ല.

വ്യോമസേനക്ക്​ കൂടുതൽ ആധുനിക വിമാനങ്ങൾ ലഭിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും ധനോവ പറഞ്ഞു. കാർഗിൽ വിജയദിനം ആഘോഷിക്കാൻ ഡൽഹിയിലും ജമ്മു-കശ്​മീരിലെ ദ്രാസിലും അടുത്ത മാസം ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്​.


Tags:    
News Summary - IAF turns Gwalior Air Base into war theatre, recreates Tiger Hill attack -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.