Posted On
date_range Updated On
date_range കേദാർനാഥിൽ വ്യോമസേനയുെട ഹെലികോപ്റ്റർ തകർന്നു വീണു; ആറ് പേർക്ക് പരിക്ക്
ലക്നോ: ഉത്തർ പ്രദേശിലെ കേദാർ നാഥിൽ വ്യോമസേനയുടെ വിമാനം തകർന്ന് വീണ് രണ്ടു ൈപലറ്റുമാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. കേദാർ നാഥിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിെടയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ Mi-17 ആണ് തകർന്നു വീണത്.
ലോകത്തെ തന്നെ അത്യന്താധുനിക സൈനിക ഹെലികോപ്റ്ററുകളിലൊന്നാണ് വ്യോമസേനയുെട Mi-17. നിർമാണ സാമഗ്രികളായിരുന്നു കോപ്റ്ററിലുണ്ടായിരുന്നത്.
കോപ്റ്റർ തകർന്നതിെൻറ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം പറ്റിയ ആറുപേർക്കും ചെറിയ പരിക്കുകളാണുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും രുദ്രപ്രയാഗ് ജില്ലാ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.