ന്യൂഡൽഹി: പറക്കലിനിടെ പക്ഷിയിടിച്ച് വ്യോമസേന വിമാനത്തിെൻറ എഞ്ചിൻ തകരാറിലായി. ഹരിയാനയിെല അമ്പാല എയർബ േസിൽ നിന്നും പറന്നുയർന്ന ജഗ്വാർ യുദ്ധവിമാനമാണ് പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കിയത്.
വ്യാഴാഴ്ച നടന്ന പരീശീലന പറക്കലിനിടെയാണ് സംഭവം. എയർ ബേസിൽ നിന്നും പറന്നുയർന്ന വിമാനത്തിെൻറ രണ്ട് എഞ്ചിനുകളിൽ ഒന്ന് പക്ഷി ഇടിച്ച് തകരുകയായിരുന്നു. തുടർന്ന് ഇന്ധനടാങ്കും പരീശീലനത്തിെൻറ ഭാഗമായി ഘടിപ്പിച്ചിരുന്ന 10 കിലോ ഭാരം വരുന്ന ബോംബും ഉപേക്ഷിച്ച പൈലറ്റ് വിമാനം സുരക്ഷിതമായി തിരിച്ചറക്കുകയായിരുന്നു.
വിമാനത്തിൽ നിന്നും ഇജക്റ്റ് ചെയ്ത ബോംബ് കണ്ടെടുത്തതായി അമ്പാല പൊലീസ് ഡെപ്യൂട്ടി കമീഷണർ രജനീഷ് കുമാർ അറിയിച്ചു. വിമാനം അപകടത്തിൽപെടാനുള്ള സാഹചര്യങ്ങൾ വ്യോമസേന അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.