ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ജനങ്ങൾക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. "രാജ്യത്തെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ നമ്മൾ ആഗ്രഹിക്കുന്നു. റിപ്പബ്ലിക് ദിനാശംസകൾ എല്ലാ ഇന്ത്യക്കാർക്കും" -മോദി ആശംസയിൽ പറഞ്ഞു. ദേശീയ യുദ്ധസ്മാരകം സന്ദർശിച്ചാണ് പ്രധാനമന്ത്രി ദിനാചരണത്തിന് തുടക്കം കുറിക്കുക.
അവിടെ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കും. അതിനുശേഷം, പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും കാർത്തവ്യ പഥിലേക്ക് പോകും. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.