ലോക്​സഭാ തെരഞ്ഞെടുപ്പിൽ താൻ മത്​സരിക്കും; കുടുംബാധിപത്യം തള്ളി ശരദ്​ ​പവാർ

പുണെ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്​സരിക്കുമെന്ന്​ എൻ.സി.പി നേതാവ്​ ശരദ്​​ പവാർ. എന്നാൽ അനന്തരവനായ അജിത്​ പവാറ ോ അജിത്ത​​െൻറ മകൻ പാർഥ്​​ പവാറോ മത്​സരിക്കനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ശരദ്​​ പവാർ കുടുംബവാഴ്ചയെ പ്രോത്​സാഹിപ്പിക്കുക​യാ​ണ്​ എന്ന ആരോപണങ്ങൾക്ക്​ മറുപടിയായാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. പാർഥ്​ പവാറോ, റോഹിത്​ പവാറോ, അജിത്​ പവാറോ ലോക്​ സഭാ തെരഞ്ഞെടുപ്പിൽ മത്​സരിക്കില്ല. എന്നാൽ ശരത്​ പവാർ മത്​സരിക്കും - അദ്ദേഹം പറഞ്ഞു. തെക്ക്​-പടിഞ്ഞാറൻ മഹാരാഷ്​ട്രയിലെ മാഥ മണ്ഡലത്തിൽ നിന്നായിരിക്കും മത്​സരിക്കുകയെന്നും സൂചനയുണ്ട്​.

ശരദ്​​ പവാറി​​െൻറ മകൾ സുപ്രിയ സുലെ നിലവിൽ ലോക്​സഭാ അംഗമാണ്​. അനന്തരവൻ അജിത്​ പവാർ എം.എൽ.എയും. അജിത്തി​​െൻറ മകൻ പാർഥ്​ മാവൽ ലോക്​സഭാ സീറ്റിൽ മത്​സരിക്കുമെന്ന്​ അഭ്യൂഹമുണ്ടായിരുന്നു.

Tags:    
News Summary - I Will Contest Lok Sabha Polls, Ajit Pawar Will Not": Sharad Pawar - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.