ഇപ്പോഴും ആർ.എസ്.‍എസുകാരനാണ്, സംഘടന വിളിച്ചാൽ എന്തു സഹായത്തിനും തയാർ -വിരമിക്കൽ പ്രസംഗത്തിൽ കൽക്കട്ട ഹൈകോടതി ജഡ്ജി

കൊൽകത്ത: താൻ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ സംഘടനക്ക് ചെയ്തുനൽകാൻ തയാറാണെന്നും വിരമിക്കൽ പ്രസംഗത്തിൽ കൽകട്ട ഹൈകോടതി ജഡ്ജി. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു.

എന്തെങ്കിലും സഹായത്തിനോ എനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിക്കോ വേണ്ടി അവർ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയാറാണ് -ജസ്റ്റിസ് വ്യക്തമാക്കി. 14 വർഷത്തിലേറെ ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദാഷ്, ഒറീസ്സ ഹൈകോടതിയിൽനിന്ന് സ്ഥലംമാറിയാണ് കൽകട്ട ഹൈകോടതിയിലെത്തിയിരുന്നത്.

Tags:    
News Summary - I was and I am a member of RSS says Calcutta High Court Judge In Farewell Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.