ജമ്മു: യു.പിയിൽ മുസ്ലിം സമുദായത്തിനെതിരെ യോഗി ആദിത്യനാഥ് സർക്കാറും പൊലീസും കാണിക്കുന്ന അനീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി നേതാവിന്റെ രാജി ഭീഷണി. നബിദിനത്തോടനുബന്ധിച്ച് യു.പിയിൽ നടന്ന ‘ഐ ലവ് മുഹമ്മദ്’ കാമ്പയിൻ നയിച്ചവരെ അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ജമ്മു-കശ്മീർ ബി.ജെ.പി നേതാവ് ജഹാൻസയ്ബ് സിർവാൽ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. യോഗിയുടെ നയം മോദിയുടെ ‘എല്ലാവർക്കുമൊപ്പം’ എന്ന നിലപാടിന് കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സിർവാൽ വിഷയത്തിൽ ഏകപക്ഷീയമായ അന്വേഷണം നടക്കുന്നത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.