ഞാനാണ് ഗുജറാത്തിൽ കോൺഗ്രസിനെ വിജയിപ്പിച്ചത്: ഹാർദിക് പട്ടേൽ

അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാനായതിന് കാരണം താനാണെന്ന അവകാശവാദവുമായി ഹാർദിക് പട്ടേൽ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തനിക്ക് പ്രധാന റോൾ വഹിക്കാനായി. കോൺഗ്രസിന്‍റെ സീറ്റുകൾ വിജയിപ്പിച്ചത് താനാണ്. കോൺഗ്രസിന് 33ൽ നിന്നും 43 ശതമാനം വോട്ടാണ് വർധിച്ചതിന് കാരണം താനാണെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് പട്ടേൽ പറഞ്ഞു.

ബി.ജെ.പി വിജയിച്ചത് ഇലക്ട്രോണിക് വേട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചാണെന്ന ആരോപണവും ഹാർദിക് ഉന്നയിച്ചു. ബി.ജെ.പിക്ക് യഥാർഥത്തിൽ ലഭിക്കേണ്ടിയിരുന്നത് 82 സീറ്റാണ്. പട്ടേലുകൾ, ദലിതുകൾ, വ്യവസായികൾ എല്ലാവരും ബി.ജെ.പിക്ക് എതിരായിരുന്നു. പിന്നെ ആരാണ് അവർക്ക് വോട്ട് ചെയ്തത്? 

എ.ടി.എം ഹാക്ക് ചെയ്യാൻ കഴിയുമെങ്കിൽ ഇലക്ട്രോണിക് വേട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ എന്താണ് വിഷമം? സൂറത്ത്, അഹ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലാണ് കൃത്രിമം നടന്നതെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ വലിയ തോതിൽ ജനക്കൂട്ടത്തെ സ്വാധീനിക്കാൻ പാട്ടിദാർ ആന്ദളൻ സമിതി നേതാവായ 24 കാരനായ ഹാർദിക് പട്ടേലിന് കഴിഞ്ഞിരുന്നു. 

Tags:    
News Summary - I Did Win Seats For Congress In Gujarat", Says Hardik Patel-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.