ന്യൂഡൽഹി: വിമർശനങ്ങൾക്ക് താൻ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ഗൗരവകരമായ വിമർശനം ഇപ്പോൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
വിമർശനമെന്നത് ആരോപണങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. വിമർശനം ഉന്നയിക്കുന്നതിന് കഠിനാധ്വാനവും ഗവേഷണവും ആവശ്യമാണെന്നും മോദി പറഞ്ഞു. ആളുകളെല്ലാം ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്. വിമർശനം ഉന്നയിക്കാൻ അവർക്ക് സമയമില്ലായിരിക്കാം. ഇത് മൂലം താൻ വിമർശകരെ മിസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു.
തന്‍റെ ജോലികളെ കൃത്യമായി വിലയിരുത്തുന്നയാൾക്ക് അതിനെ കുറിച്ച് ആക്ഷേപമുണ്ടാവില്ല. അധികാരത്തിന്‍റെ ലോകത്ത് നിന്ന് എപ്പോഴും മാറിനടക്കാനാണ് തനിക്ക് താൽപര്യം. ചിലർക്ക് പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാൽ, തനിക്ക് അത് നന്മ ചെയ്യാനുള്ള വഴി മാത്രമാണെന്ന് മോദി പറഞ്ഞു.
സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടാണ് താൻ രാഷ്ട്രീയത്തിലെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ കച്ചിലെ ഭൂകമ്പ ദുരിതബാധിതർക്ക് സഹായമെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. വാക്സിൻ വിതരണത്തിൽ ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.