എന്‍റെ പേര്​ നഖാത്​ ഖാൻ; ​ട്രോളർമാരുടെ വായടപ്പിച്ച് നടി​ ഖുശ്​ബു

ന്യൂഡൽഹി: ‘യെസ്​ അയാം എ ഖാൻ’ സിനിമ സ്റ്റൈലിൽ നടി ഖുശ്​ബു ട്വിറ്ററിൽ ആഞ്ഞടിച്ചത്​ ട്രോളർമാരുടെ വായടപ്പിക്കാനായിരുന്നു. ഖുശ്​ബുവി​​​​​െൻറ യഥാർഥ പേര്​ നഖാത്​ ഖാൻ ആണെന്ന​ും രാഷ്​ട്രീയ നേട്ടത്തിന്​ വേണ്ടിയാണ്​ അത്​ മറച്ചുവെച്ചതെന്ന് അടക്കമുള്ള ട്വീറ്റുകൾ നിറഞ്ഞപ്പോൾ ആണ് ഖുശ്​ബുവി​​​​​െൻറ കുറിക്ക്​ കൊള്ളുന്ന മറുപടി.

‘ട്രോളൻമാർ എന്നെ കുറിച്ച്​ ഒരു കണ്ടുപിടിത്തം നടത്തി! എ​​​​​െൻറ പേര്​ നഖാത്​ ഖാൻ ആണത്രെ..!  മണ്ടൻമാ​െര എ​​​​​െൻറ രക്ഷിതാക്കൾ എനിക്ക്​ നൽകിയ പേരാണത്​... അതെ ഞാൻ ഒരു ഖാൻ ആണ്​ പക്ഷെ നിങ്ങൾ അത്​ കണ്ടെത്താൻ 47 വർഷം വൈകി’ 

 


ട്രോളൻമാരുടെ ആരോപണത്തിന്​ മറുപടിയായി വന്ന ഖുശ്​ബുവി​​​​​െൻറ ട്വീറ്റ്,​ സോഷ്യൽ മീഡിയ ഏറ്റെടുത്തു. തമിഴ്​, തെലുങ്ക്​, മലയാളം, കന്നട തുടങ്ങിയ എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമായി 200ഒാളം ചിത്രങ്ങളിൽ അഭിനയിച്ച ഖുശ്​ബി​​​​​െൻറ ഭൂതകാലം തമിഴ്​നാട്ടുകാർക്കെല്ലാം സുപരിചിതമാണ്​. ഖുശ്​ബു പാകിസ്​താനിയാണെന്ന് അടക്കമുള്ള ട്വീറ്റുകളും വന്നിട്ടുണ്ടായിരുന്നു. നടിയോട്​ അന​ുഭാവം പ്രകടിപ്പിച്ചും നിരവധി പേർ രംഗത്തെത്തി.

​േകാൺഗ്രസി​​​​​െൻറ ദേശീയ വക്​താവായ ഖുശ്​ബുവി​െന ഇതാദ്യമായല്ല എതിർപാർട്ടി അനുഭാവികൾ മതത്തി​​​​​െൻറ പേരിൽ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത്​​​. മുംബൈയിലെ ഒരു മുസ്​ലിം കുടുംബത്തിലാണ്​ ജനിച്ചത്.​ നഖാത്​ ഖാൻ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോൾ പേര്​ മാറ്റി ഖുശ്​ബു എന്നാക്കുകയായിരുന്നു.

 

 

 

 

 

Tags:    
News Summary - I Am Nakhat Khan; Actor-politician Khushbu Sundar silences trolls -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.