ഹൈദർപോറ ഏറ്റുമുട്ടൽ; മൃതദേഹം പുറത്തെടുത്ത് കുടുംബത്തിന് നൽകാൻ ഉത്തരവ്

ശ്രീനഗർ: ഹൈദർപോറയിൽ ഭീകരവാദിയെന്ന് ആരോപിച്ച് പൊലീസ് കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് അന്ത്യകർമങ്ങൾക്കായി കുടുംബത്തിന് കൈമാറാൻ ജമ്മു-കശ്മീർ ഹൈകോടതി ഉത്തരവ്. കഴിഞ്ഞ വർഷം നവംബർ 15ന് കൊല്ലപ്പെട്ട ജമ്മു റംബാൻ സ്വദേശി അമീർ ലത്തീഫ് മാഗ്രെയുടെ പിതാവ് മുഹമ്മദ് മാഗ്രെയുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സഞ്ജീവ് കുമാറിന്റെ ഉത്തരവ്.

മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്നുവെന്നും കോടതി നിരീക്ഷിച്ചു. മൃതദേഹം പിതാവിന്റെ സാന്നിധ്യത്തിൽ പുറത്തെടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ജമ്മു- കശ്മീർ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

മൃതദേഹം ജീർണിച്ചു പോയിട്ടുണ്ടെങ്കിൽ ബന്ധുക്കൾക്ക് അവിടെ വെച്ച് തന്നെ അന്ത്യകർമങ്ങൾ ചെയ്യാൻ സൗകര്യം നൽകണം. അങ്ങനെയെങ്കിൽ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Hydropora encounter; Order to exhume the body and give it to the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.