ഹൈഡ്രജൻ എൻജിൻ ട്രെയിൻ ബജറ്റിൽ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പുതുതായി അവതരിപ്പിക്കുന്ന ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനുകൾ ഈ വർഷം തന്നെ ഓടിത്തുടങ്ങിയേക്കും. ബജറ്റിൽ 35 ഹൈഡ്രജൻ എൻജിൻ ട്രെയിനുകളും 500 ഓളം പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രഖ്യാപിക്കുമെന്നാണ് സൂചന. 4,000 പുതിയ ഓട്ടോമൊബൈൽ കാരിയർ കോച്ചുകൾ, 58,000 വാഗണുകൾ എന്നിവ പുറത്തിറക്കാനുള്ള പദ്ധതി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ റെയിൽവേക്കായി ബജറ്റിൽ ഉണ്ടാകുമെനമൊണ് റിപ്പോർട്ട്.

ഡാർജിലിങ്, നീലഗിരി, കൽക്ക-ഷിംല, കാൻഗ്ര വാലി തുടങ്ങിയ എട്ട് പൈതൃക പാതകളിൽ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഓടിക്കാവുന്ന എൻജിൻ ഘടിപ്പിച്ച ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. നോർത്തേൺ റെയിൽവേ വർക്ക്ഷോപ്പിൽ ഹൈഡ്രജൻ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ട്രെയിൻ എൻജിൻ നിർമാണം റെയിൽവേ ആരംഭിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം ഹരിയാനയിലെ സോനിപത്-ജിന്ധ് സെക്ഷനിൽ ഉടൻ നടത്തും. ഡീസൽ എൻജിൻ ട്രെയിനിനെ അപേക്ഷിച്ച് ഹൈഡ്രജൻ എൻജിൻ ട്രെയിനുകൾ ഓടിക്കുന്നതിന് നിലവിലെ ചെലവ് പ്രകാരം 27 ശതമാനത്തോളം അധികം വരുമെങ്കിലും മലയോരപാതകളിൽ മികച്ച പ്രവർത്തനം നടത്താൻ സാധിക്കും. 

Tags:    
News Summary - Hydrogen engine train may be announced in the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.