പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഹൈദരാബാദിൽ പ്രിൻസിപ്പൽ വിദ്യാർഥിയുടെ തല മൊട്ടയടിച്ചു; മുറിച്ചത് വഴിപാടിനായി നീട്ടി വളർത്തിയ മുടി
ഹൈദരാബാദ്: സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥിയുടെ തല മൊട്ടയടിച്ചതായി പരാതി. ഹൈദരാബാദിലെ ബ്ലാക്ക്ബോർഡ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് ദുരനുഭവമുണ്ടായത്. പ്രിൻസിപ്പൽ ബലം പ്രയോഗിച്ചാണ് തല മൊട്ടയടിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധിച്ചു.
' നരസിംഹസ്വാമിക്ക് വേണ്ടിയുള്ള വഴിപാടിന്‍റെ ഭാഗമായാണ് മുടി നീട്ടി വളർത്തിയതെന്ന് ഞാൻ പ്രിൻസിപ്പളിനോട് പറഞ്ഞതാണ്. പക്ഷെ അദ്ദേഹം അത് കേട്ടില്ല. അദ്ദേഹം എന്നെ കഴുത്തിന് പിടിച്ച് കൊണ്ടുപോയ് തല മൊട്ടയടിച്ചു'- കുട്ടി പറഞ്ഞു.
വ്രതത്തിന്‍റെ ഭാഗമായി മകന് നീണ്ട മുടി ഉണ്ടായിരുന്നുവെന്നും മുടി മുറിക്കുന്നതിന് മുമ്പ് തങ്ങളുടെ അനുമതി വാങ്ങിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.