Posted On
date_range Updated On
date_range നിർബന്ധിച്ച് കാരി ബാഗ് വാങ്ങിപ്പിച്ചു; പിസ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ
ഹൈദരാബാദ്: സ്ഥാപനത്തിന്റെ ലോഗോ പതിച്ച 7.62രൂപയുടെ കാരി ബാഗ് വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ചതിന് പിസ ഔട്ട്ലെറ്റിന് 11,000 രൂപയുടെ പിഴ. ഹൈദരാബാദ് ഉപഭോക്തൃ ഫോറത്തിേന്റതാണ് ഉത്തരവ്. തുക ഉപഭോക്താവിന് പിസ ഔട്ട്ലെറ്റ് കൈമാറണം.
പിസ ഒൗട്ട്ലെറ്റിനെതിരെ പരാതിയുമായി കെ. മുരളി കുമാർ എന്ന വിദ്യാർഥിയാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്. 2019 സെപ്റ്റംബർ 16ന് മുരളി ഔട്ട്ലെറ്റിൽ നേരിട്ടെത്തി പിസ വാങ്ങി. പിസയുടെ നിരക്കിന് പുറമെ കാരി ബാഗിന് 7.62 രൂപ കൂടി ഔട്ട്ലെറ്റ് ഇൗടാക്കുകയായിരുന്നു.
പിസ ഔട്ട്ലെറ്റിന്റെ നടത്തിപ്പുകാർ അപമര്യാദയായി പെരുമാറിയെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. എന്നാൽ വിദ്യാർഥിയുടെ ആരോപണങ്ങൾ പിസ ഔട്ട്ലെറ്റ് നിഷേധിച്ചു. രണ്ടുവർഷം നീണ്ട നിയമപേരാട്ടത്തിന് ഒടുവിലാണ് പിസ ഔട്ട്ലെറ്റിന് എതിരായ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.