ഹൈദരാബാദ്: ഉയർന്ന ജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ ഇൻറീരിയർ ഡിസൈനർ ഹേമന്ദ്കുമാറിനെയാണ് യുവതിയുടെ ബന്ധുക്കളും ഗുണ്ടകളും കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
എട്ടു വർഷമായി പ്രണയത്തിലായിരുന്ന അവന്തി റെഡ്ഡിയെ ജൂൺ 11നാണ് ഹേമന്ദ്കുമാർ വിവാഹം കഴിച്ചത്. സംഭവത്തിൽ അവന്തിയുടെ പിതാവ് ലക്ഷ്മ റെഡ്ഡി, മാതാവ് അർച്ചന, അമ്മാവൻ ഗുദുരു യുഗേന്ദർ റെഡ്ഡി, സഹോദരൻ ഗുദുരു സന്ദീപ് റെഡ്ഡി എന്നിവരടക്കം 14 പേർ അറസ്റ്റിലായി.
ഹേമന്ദിനെയും അവന്തിയെയും ഒരുമിച്ചാണ് തട്ടിക്കൊണ്ടുപോയത്. അവന്തിയെ ഇറക്കിവിട്ടശേഷം ഹേമന്ദിനെ കാറിൽവച്ച് കൊലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.