കുക്കട്പള്ളി: തെലങ്കാനയിലെ കുക്കട്പള്ളിയിൽ ദുരൂഹസാഹചര്യത്തിൽ ഡോക്ടർ ആത്മഹത്യ ചെയ്തു. ശിശുരോഗവിദഗ്ദ്ധനായ ഡോ. ചന്ദ്രശേഖറിനെയാണ് ഞായറാഴ്ച ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. നിസാംപേട്ടിലെ ഇൻഡസ് വാലി സ്കൂളിൽ നടക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ മകൻ സോഹൻ സായ്, ഭാര്യ അനുരാധ എന്നിവരോടൊപ്പം ഞായറാഴ്ച രാവിലെ ആറോടെയാണ് അദ്ദേഹം നഗരത്തിലെത്തിയത്.
ഭാര്യയേയും മകനേയും പരീക്ഷ സെൻറിൽ ആക്കിയശേഷം ഡോക്ടർ മടങ്ങുകയായിരുന്നു. ഇദ്ദേഹത്തിെൻറ ഭാര്യയും ഡോക്ടറാണ്. ദമ്പതികൾ മേദകിൽ അനുരാധ എന്ന പേരിൽ ആശുപത്രി നടത്തിയിരുന്നു. ഇവിടെ അടിയന്തിര കേസുള്ളതിനാലാണ് ഡോക്ടർ മടങ്ങിയത്. എന്നാൽ ആശുപത്രിയിലേക്ക് പോകാതെ ഡോ. ചന്ദ്രശേഖർ ഗ്രാൻഡ് സിതാര ഹോട്ടലിൽ മുറി ബുക് ചെയ്ത് അവിടെ തങ്ങുകയായിരുന്നു. മുറിയിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് ഡോക്ടറെ കെണ്ടത്തിയത്. ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവെത്തപറ്റി പൊലീസ് പറയുന്നത്
മേടക്കിലെ ഒരു റിയൽ എസ്േറ്ററ്റ് ബ്രോക്കറായ ധർമ്മകാരി ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുമായി ഡോക്ടർ ബന്ധപ്പെട്ടിരുന്നു. കേസിലെ പ്രതികളെ മേടക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നുമുതൽ ഡോക്ടർ വിഷാദാവസ്ഥയിലായിരുന്നു. ജില്ലയിൽ പ്രശസ്തനായിരുന്ന ഡോക്ടർ കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ അസന്തുഷ്ടനായിരുന്നുവെന്നും അതാകും ആത്മഹത്യക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.'ഡോക്ടറുടെ ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. കൂടാതെ മേടക് വധക്കേസുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നത് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ ഞങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കും'-സി.െഎ.ലക്ഷ്മണയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.