ഹൈദരാബാദിൽ വ്യാപാരിയെ തട്ടികൊണ്ടുപോയി; മോചിപ്പിക്കാൻ ഒരു കോടി നൽകി കുടുംബം

ഹൈദരാബാദ്​: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ സ്വകാര്യ പണമിടപാട്​ സ്ഥാപന ഉടമയെ മോചിപ്പിച്ചു. ഒരു കോടി രൂപ മോ ചനദ്രവ്യം നൽകിയാണ്​ അദ്ദേഹത്തെ മോചിപ്പിച്ചത്​.

ഞായറാഴ്​ച രാത്രി 11മണിയോടെയാണ്​ ഗജേന്ദ്ര പരാഖ്​ എന്നയാള െ നാലംഗ മുഖംമൂടി സംഘം തട്ടികൊണ്ടുപോയത്​. തുടർന്ന്​ ഇയാളെ നഗരത്തിൽ ഒമ്പത്​ കിലോമീറ്റർ അകലെയുള്ള ഗോഡൗണിലേക്ക്​​ മാറ്റിയ ശേഷം കുടുംബത്തോട്​ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസിനെ അറിയിച്ചാൽ പരാഖിനെ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതിനാൽ അധികൃതർ അറിയാതെ പണം നൽകി ഇയാളെ മോചിപ്പിക്കുകയായിരുന്നു. തിങ്കളാഴ്​ചയാണ്​ പരാഖിനെ മോചിപ്പിച്ചത്​. കണ്ണിനും കൈകാലുകൾക്കും പരിക്കേറ്റ ഗജേന്ദ്ര പരാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

സംഭവം പുറത്തറിഞ്ഞതോടെ പൊലീസ്​ അന്വേഷണത്തിന്​ ഉത്തരവിട്ടു. പരാഖിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന്​ അക്രമികൾ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്​ വരികയാണ്​.

സംഭവത്തിന്​ ശേഷം ജീവഭയത്തിലാണ്​ കഴിയുന്നതെന്ന്​ ഗജേന്ദ്ര പരാഖ്​ ​മാധ്യമങ്ങളോട്​ പ്രതികരിച്ചു. എന്നാൽ പണം നൽകിയതിനെ കുറിച്ച്​ കുടുംബം മൗനം പാലിക്കുകയാണ്​.

Tags:    
News Summary - Hyderabad Businessman Kidnapped, Freed After Family Pays Rs. 1 Crore- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.