കോവിഡ് ഇല്ലാതാക്കാനായി പൂജ; മാസ്ക് പോലും ധരിക്കാതെ പങ്കെടുത്തത് നൂറുകണക്കിന് സ്ത്രീകൾ

അഹമ്മദാബാദ്: കോവിഡ് മാർനിർദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സാനന്ദ് താലൂക്കിലെ നവ്പുരയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത കൂട്ട പ്രാർഥന. കോവിഡ് അവസാനിക്കാൻ വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാസ്ക് പോലും ധരിക്കാതെയാണ് നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പങ്കെടുത്ത 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മേയ് മൂന്നിനാണ് സംഭവം നടന്നത്. കോവിഡ് അവസാനിക്കാനായി ബയില്യദേവ് ക്ഷേത്രത്തിൽ വെള്ളം അർപ്പിക്കുന്ന ചടങ്ങാണ് നടന്നത്. നൂറുകണക്കിന് സ്ത്രീകൾ കുടങ്ങളിൽ വെള്ളവുമായെത്തി ചടങ്ങിൽ പങ്കെടുത്തു. ഗ്രാമത്തലവന്‍റെ നേതൃത്വത്തിലായിരുന്നു പൂജ. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിലും കോവിഡ് ഇല്ലാതാവാനായി ആളുകൾ പങ്കെടുത്ത പൂജ നടന്നിട്ടുണ്ട്. ഇവിടെ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Hundreds take part in religious procession to ‘eradicate’ Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.