'എത്ര കോൺഗ്രസുകാർ ഇതുപോലെ തുറന്നു സംസാരിക്കും?' -ജിഗ്നേഷ് മേവാനിയെ പിന്തുണക്കുന്ന ജോൺ​ ബ്രിട്ടാസിന്‍റെ ട്വീറ്റിന് തരൂരിന്‍റെ ലൈക്

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ ജോൺ ബ്രിട്ടാസ് എം.പി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്ന ജിഗ്നേഷ് മേവാനിയുടെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്ന അഭിമുഖം സഹിതമാണ് ജോൺ ബ്രിട്ടാസ് ട്വീറ്റ് ചെയ്തത്.

ഇത്തരത്തിൽ എത്ര കോൺഗ്രസ് നേതാക്കൾ തുറന്നു സംസാരിക്കും​? മേവാനിയെ കൂടാതെ ശശി തരൂരിനെ പ്രചാരണ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്തിനാണെന്ന് അറിയാൻ കൗതുകമുണ്ട്. അതുപോലെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ടിൽ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയതിനെ കുറിച്ചും ട്വീറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

2017ൽ ഗുജറാത്തിൽ 77 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇക്കുറി 17 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. പ്രചാരണത്തിനിടെ കോൺഗ്രസ് തന്നെ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന നിരാശയാണ് മേവാനി പരസ്യമാക്കിയത്.

Tags:    
News Summary - how many more are going to speak up -john brittas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.