മമതക്ക് തിരിച്ചടി; മന്ത്രിസ്ഥാനത്തിന് പിന്നാലെ എം.എൽ.എ സ്ഥാനവും രാജിവെച്ച് രജീബ് ബാനർജി

കൊല്‍ക്കത്ത: തൃണമൂല്‍ എം.എല്‍.എ സ്ഥാനവും രാജിവെച്ച് രജീബ് ബാനര്‍ജി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാബിനറ്റില്‍ നിന്ന് രാജിവെച്ച് മണിക്കൂറുക്കൾക്കകമാണ് എം.എല്‍.എ സ്ഥാനവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്.

'ഇന്ന് ഞാന്‍ പാര്‍ട്ടി എം.എല്‍.എ സ്ഥാനവും തൃണമൂൽ കോൺഗ്രസിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു, രജീബ് പറഞ്ഞു.

അമിത് ഷായുടെ ബംഗാള്‍ റാലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രജീബിന്റെ രാജി. ഞായറാഴ്ച അമിത് ഷായുടെ സാന്നിധ്യത്തിൽ രജീബ് ബാനർജി ബി.ജെ.പി മെമ്പർഷിപ്പ് സ്വീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ബി.ജെ.പിയുടെ വാതിലുകൾ എല്ലായ്പ്പോഴും രജീബിന്‍റെ മുന്നിൽ തുറന്നുകിടക്കുകയാണെന്ന് നേരത്തേ തൃണമൂലിൽ നിന്നും പുറത്തുപോയ അർജുൻ സിങ് എം.പി നേരത്തേ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ  കാബിനറ്റ് അംഗങ്ങൾ തുടർച്ചയായി രാജിവെക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിക്ക് വലിയ തിരിച്ചടിയാവുകയാണ് . 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.