കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുടെ പദ്ധതികൾ നടപ്പാക്കാൻ സമ്പന്ന രാജ്യങ്ങൾ സഹകരിക്കണം- പ്രധാനമന്ത്രി

ന്യൂഡൽഹി: ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനം തടയാൻ ഇന്ത്യ നടപ്പാക്കാമെന്നേറ്റ വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്നതിന് ജി.7 അടക്കം സമ്പന്ന രാജ്യങ്ങൾ പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമനിയിൽ ജി.7 സമ്മേളനത്തിൽ ഊർജം, കാലാവന്ഥ, ആരോഗ്യം എന്ന വിഷയങ്ങളെ ആസ്പദമാക്കി 'ഭാവിക്കായുള്ള നിക്ഷേപം' എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ ഇന്ത്യയുടെ പ്രവർത്തനമികവ് ശ്രദ്ധിക്കപ്പെട്ടതാണെന്ന് മോദി എടുത്തുപറഞ്ഞു. സോളാർ ഊർജത്തിൽ മാത്രം പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ ഇന്ത്യയിൽ വന്നുകഴിഞ്ഞു. ലോകത്തിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. പെട്രോളിൽ എഥനോൾ കലർത്തുന്നതും അഞ്ച് മാസം മുമ്പ് നടപ്പിലാക്കി- അദ്ദേഹം പറഞ്ഞു.

പ്രകൃതിയുമായി ഇണങ്ങിയ ജീവിതം നയിക്കുക എന്നത് മുൻനിർത്തി കഴിഞ്ഞ ഗ്ലാസ്ഗോ ഉച്ചകോടിയിൽ ലൈഫ് എന്ന ആശയം അവതരിപ്പിക്കുകയും ഈ വർഷം പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Hope rich nations will back India's efforts: PM Modi at G7 session on climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.