പഞ്ച്​ഗുളയിലെ കലാപം: ഹണിപ്രീത്​ കുറ്റം സമ്മതിച്ചെന്ന്​ പ്രത്യേക അന്വേഷണ സംഘം

പഞ്ച്​ഗുള: ഗുർമീത്​ റാം റഹീം സിങിനെ ബലാൽസംഗ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന്​ ഹരിയാനയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളിൽ തനിക്ക്​ പങ്കുണ്ടെന്ന്​ ഹണിപ്രീത്​ സമ്മതിച്ചതായി പ്രത്യേക അന്വേഷണ  സംഘം. ഹണിപ്രീതി​​െൻറ കസ്​റ്റഡി അപേക്ഷ നീട്ടുന്നത്​ സംബന്ധിച്ച്​ കോടതിയിൽ നൽകിയ അപേക്ഷയിലാണ്​ അന്വേഷണ സംഘം ഇക്കാര്യം വ്യക്​തമാക്കിയത്​. ഗുർമീത്​ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്​ ഉണ്ടായ കലാപങ്ങളിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു.

ഗുർമീത്​ ബലാൽസംഗ കേസിൽ ശിക്ഷക്കപ്പെട്ടതിനെ തുടർന്ന്​ പഞ്ച്​ഗുളയിൽ കലാപമുണ്ടാക്കാനുള്ള പദ്ധതി തയാറാക്കിയത്​ ഹണിപ്രീതാണ്​. കലാപം ഉണ്ടാക്കുന്നതിനായി വീഡിയോ സന്ദേശങ്ങൾ ​പ്രചരിപ്പിച്ചെന്നും ഹണിപ്രീത്​ സമ്മതിച്ചിട്ടുണ്ട്​.ഹണിപ്രീതി​​െൻറ കൂട്ടുപ്രതിയായ സുക്​ദീപും കുറ്റസമ്മതം നടത്തിയിട്ടുണ്ട്​. ഹണിപ്രീതിന്​​ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്​തത്​ കൊടുത്തത്​ സുക്​ദീപാണ്​. ഹണിപ്രീതി​​െൻറ ഡ്രൈവർ രാകേഷ്​ കുമാർ കലാപം നടത്തുന്നതിനായി 1.26 കോടി രൂപ വിതരണം ചെയ്​തതായും സമ്മതിച്ചു.

അതിനിടെ ദേര സച്ചാ സൗദയുടെ ചെയർപേഴ്​സൺ വിപാസന ഇൻസാനെ വൈകാതെ ചോദ്യം ചെയ്യുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം നിർണായ ഘട്ടത്തിലാണെന്ന്​ ഹരിയാന ഡി.ജി.പിയും പ്രതികരിച്ചു.

Tags:    
News Summary - Honeypreet confessed plotting violence: SIT-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.