പൊതു മേഖലാ ബാങ്കുകളിൽ സത്യസന്ധർക്ക്​ എളുപ്പത്തിൽ വായ്​പ

ന്യൂഡൽഹി: എടുത്ത വായ്​പ തിരിച്ചടക്കുന്ന കാര്യത്തിൽ സത്യസന്ധത പുലർത്തുന്നവർക്ക്​ വീണ്ടും വായ്​പ നൽകുന്നത്​ എളുപ്പമാക്കാൻ പൊതു​ മേഖലാ ബാങ്കുകളുടെ തീരുമാനം. നടപടിക്രമങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ ഇല്ലാതെ വായ്​പ നൽകാനാണ്​ തീരുമാനം. പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകൾക്ക് ഇൗ മാസം 31ന്​ മുമ്പായി​ 88,139 കോടി രൂപ നൽകാൻ തീരുമാനമായതായി സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ്​ കുമാർ പറഞ്ഞു. വായ്​പ നൽകുന്നത്​ പ്രോത്സാഹിപ്പിക്കാനാണ്​ നടപടി. ഇതോടൊപ്പം ബാങ്കിങ്​ മേഖലയിൽ പുതിയ​ പരിഷ്​കാര നടപടികൾ കൂടി കൈകൊണ്ടതായും രാജീവ്​ കുമാർ കൂട്ടിച്ചേർത്തു.

എട്ട്​ ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ്​ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ളത്​. വലിയ തുക വായ്​പ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്​ കേന്ദ്ര മന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. വായ്​പകൾ തിരിച്ചടക്കാത്തവർക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്​. 
 

Tags:    
News Summary - Honest borrowers to get easy loans in public sector banks - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.