കുട്ടിയുടെ കൈ പിടിച്ചതും പാന്‍റ്​സിന്‍റെ സിബ്​ അഴിച്ചതും ലൈംഗികാതിക്രമമല്ലെന്ന്​​ കോടതി

നാഗ്പുർ: അഞ്ചുവയസുകാരിയുടെ കൈയിൽ പിടിച്ചതോ​ 50കാരൻ പാൻറ്​സിന്‍റെ സിബ്​ അഴിച്ചതോ​ ലൈംഗിക അതിക്രമത്തിന്‍റെയും പോക്​സോ നിയമത്തിന്‍റെയും പരിധിയിൽ വരില്ലെന്ന്​ ബോംബെ കോടതി. ബോംബെ ഹൈകോടതി നാഗ്​പുർ ബെഞ്ചി​േന്‍റതാണ്​ വിചിത്ര വിധി.

അഞ്ചുവയസുകാരിയെ ലൈംഗിക അതിക്രമത്തിന്​ വിധേയമാക്കിയെന്ന​ കേസിൽ ശിക്ഷ അനുഭവിക്കുന്ന 50കാരൻ കീഴ്കോടതി വിധിയെ ചോദ്യം ചെയ്​ത്​ സമർപ്പിച്ച അപ്പീലിലാണ്​ വിധി. ജസ്റ്റിഡ്​ പുഷ്​പ ഗനേഡിവാലയാണ്​ ജനുവരി 15ന്​ വിധി പ്രസ്​താവിച്ചത്​. 2020 ഒക്ടോബർ 20ന്​ ലിബ്​നസ്​ കുജൂറിനാണ്​ പോക്​സോ നിയമപ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും കീഴ്​കോടതി അഞ്ചുവർഷം ജയിൽ ശിക്ഷ വിധിച്ചത്​.

ജസ്റ്റിസ്​ പുഷ്​പ ഗനേഡിവാലയുടെ പോക്​സോ കേസിലെ ഒരു വിധി വിവാദമായിരിക്കെയാണ്​ സമാനമായ മറ്റൊരു വിധി കൂടി പുറത്തുവരുന്നത്​. പെൺകുട്ടിയുടെ വസ്​ത്രം മാറ്റാതെ മാറിടത്തിൽ 39കാരൻ സ്​പർശിച്ചത്​ പോക്​സോ പരിധിയിൽ വരില്ലെന്നായിരുന്നു വിധി. ഈ വിധിക്ക്​ സുപ്രീംകോടതി സ്​റ്റേ നൽകിയിരിക്കുകയാണ്​.

അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കണമെന്ന ഉ​ദ്ദേശത്തോടെയാണ്​ പ്രതി വീട്ടിനകത്ത്​ അതിക്രമിച്ച്​ കടന്നതെന്ന്​ പ്രോസിക്യൂഷൻ പറയുന്നുവെങ്കിലും ലൈംഗിക അതിക്രമ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്​ ജസ്റ്റിഡ്​ ഗനേഡിവാല പറഞ്ഞു.

പോക്​സോ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന്​ അതി​ക്രമിച്ചുകയറി ശാരീരിക സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

'പെൺകുട്ടിയുടെ കൈകൾ കൂട്ടിപിടിച്ചതായും പ്രതിയുടെ പാന്‍റ്​സിന്‍റെ സിബ്​ അഴിക്കുന്നതും ഒന്നാം സാക്ഷിയായ മാതാവ്​ കണ്ടതായി ആരോപിക്കുന്നു. ഇതൊരിക്കലും ലൈംഗിക അതിക്രമത്തിന്‍റെ പരിധിയിൽ വരില്ല' -കോടതി പറഞ്ഞു.

2018 ഫെബ്രുവരി 12ന്​ കുജൂർ മാതാവ്​ ജോലിക്ക്​ പോയ സമയത്ത്​ പെൺകുട്ടിയുടെ വീട്ടിൽ കടന്ന്​ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ്​ പരാതി. ജോലിക്ക്​ ശേഷം ​മാതാവ്​ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുജൂർ പെൺകുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും പാൻറ്​സിന്‍റെ സിബ്​ അഴിക്കുന്നതും നേരിൽ കാണുകയായിരുന്നു. 50 കാരന്‍റെ വസ്​ത്രം അഴിച്ചതായും കിടക്കയിലേക്ക്​ വിളിച്ചതായും കുട്ടി അമ്മയോട്​ പറഞ്ഞതായി കീഴ്​കോടതിയിൽ മാതാവ്​ പറഞ്ഞു. നിലവിൽ കുജൂർ അഞ്ചുമാസം ജയിൽ ശിക്ഷ അനുഭവിച്ചതായും പോക്​സോ പരിധിയിൽ വരാത്തതിനാൽ ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.